ചെങ്ങന്നൂർ : പുന്തല പൊയ്കമുക്കിന് സമീപം പണം വെച്ച് ചീട്ടു കളിച്ചു കൊണ്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. വെണ്മണി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ.എ നസീറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തു നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കൊഴുവല്ലൂർ, വെള്ളകല്ലൂർ വീട്ടിൽ അജയകുമാർ, മേലേകൊല്ലൂർ വീട്ടിൽ ശശിധര കുറുപ്പ്, പുന്തല കാഞ്ഞിക്കൽ വീട്ടിൽ ചെറിയാൻ, കൊഴുവല്ലൂർ വല്യത്ത് മോടിയിൽ രാജു എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ടും 2000 രൂപ പിടിച്ചെടുത്തു. എസ്.ഐ അരുൺ കുമാർ, സി.പി.ഒ മാരായ ഗോപകുമാർ, അബ്ദുൽ സലിം, ഹോംഗാർഡ് ബിനു എന്നിവർ റെയ്ഡിൽ പങ്കെടുത്തു