digital

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്തിൽ ഡിജി​റ്റിൽ ഗ്രാമസഭകൾ ആരംഭിച്ചു. പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സർവ്വേ സൂപ്രണ്ട് റോയ് മോൻ വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, വാർഡ് മെമ്പർ എം.വി.സുധാകരൻ ,ശ്രീദേവി, സർവ്വേയർ രമേശ് എന്നിവർ പങ്കെടുത്തു. ഭൂമി അളന്ന് സ്മാർട്ട് കാർഡിന്റെ രൂപത്തിൽ ഉടമയ്ക്ക് നൽകും. ഡിജി​റ്റിൽ വഴി അളക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യുബോൾ പോക്കുവരവ് ചെയ്യാതെ ഓൺലൈനിൽ തന്നെ വാങ്ങുന്ന ആളിന്റെ പേരിലേക്ക് മാ​റ്റാൻ കഴിയും. ഉദ്യോഗസ്ഥർ അളക്കുവാൻ വരുമ്പോൾ പ്രമാണത്തിന്റെ കോപ്പി, കരം അടച്ച രസീത് എന്നിവയും സ്വന്തം ഭൂമിയുടെ അതിരുകളും കാണിച്ചുകൊടുക്കണം.