പെരിങ്ങനാട് : ആറുമാസത്തിനകം പെരിങ്ങനാട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പെരിങ്ങനാട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം .മനു, ആർ.ഡി.ഒ എ തുളസീധരൻ പിള്ള , തഹസിൽദാർ ജി.കെ.പ്രദീപ്, എ.പി. ജയൻ, മുണ്ടപ്പള്ളി തോമസ്, പഴകുളം ശിവദാസൻ ,എം.ജി.കൃഷ്ണകുമാർ, ടി.മുരുകേഷ്,രാജൻ സുലൈമാൻ, അടൂർ ജയൻ , കെ.ആർ,ചന്ദ്രമോഹൻ ,പ്രവീൺ, ഡി ,ഉദയൻ, നിർമ്മാതികേന്ദ്രം പ്രോജക്ട് മാനേജർ എസ് .സനിൽ എന്നിവർ പ്രസംഗിച്ചു.