lahari
മുളക്കുഴ രഞ്ജിനി ഗ്രന്ഥശാല വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സദസ്സ് മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ ഉദ്ഘാടനം ചെയ്യുന്നുമുളക്കുഴ രഞ്ജിനി ഗ്രന്ഥശാല വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സദസ്സ് മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി ഗ്രന്ഥശാലയുടെയും, രഞ്ജിനി ഗ്രന്ഥശാല വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണറാലിയും, സമ്മേളനവും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ സദസ് മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ ഉദ്ഘാടനം ചെയ്തു. രഞ്ജിനി ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഷാജ് ലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ചെങ്ങന്നൂർ റേഞ്ച് എക്‌സൈസ് ഇൻപെക്ടർ പ്രസാദ് മാത്യു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലി. ഗ്രന്ഥശാല സെക്രട്ടറി രതീഷ്.എസ്, ജോയിന്റ് സെക്രട്ടറി സിന്ധു ബിനു എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ യജ്ഞത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 6ന് ലഹരി വിരുദ്ധ ദീപം തെളിയിക്കും.