 
കോന്നി : എസ്.എൻ.ഡി.പി യോഗം 1565 -ാം പയ്യനാമൺ ശാഖയിലെ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ,മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ശാഖാ വൈസ് പ്രസിഡന്റ് അനീഷ് കണ്ണൻമല, ശാഖാസെക്രട്ടറി എൻ.ജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രിയ അനീഷ് ( പ്രസിഡന്റ് ) ശ്രീജ ഇ.എസ് ( വൈസ് പ്രസിഡന്റ് ) ജയശ്രീ സുനിൽ ( സെക്രട്ടറി ) ശാന്ത ഉത്തമൻ, അനഘ കനകൻ, ശാന്ത വിജയൻ,(യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) മഞ്ജു ബിനു, സിന്ധു മോഹൻ, സജനി സന്തോഷ്, സൗമ്യ, ലത ഓമനക്കുട്ടൻ, ഷീജ ഷാജി, സന്ധ്യ ഷാജി ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.