1
എഴുമറ്റൂർ 1156 നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നൃത്തപരിശീലന ക്ലാസിന്റെ ഉദ്ഘാടനം വലിയകുന്നം ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ 1156 -ാം എസ്.എൻ.സി.പി ശാഖ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് സായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രഹ്മശ്രീ വിലിയകുന്നം ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ദേശലക്ഷ്യ പ്രഖ്യാപനം നടത്തി. യൂണിയൻ കൗൺസിലർ ബിജു മേത്താനം,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ശാഖാ സെക്രട്ടറി പ്രതീഷ് കെ.ആർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി ബിജി സനോജ്, യൂണിയൻ കമ്മിറ്റിയംഗം സനോജ് കുമാർ കളത്തുങ്കമുറിയിൽ, കുമാരി സംഘം പ്രസിഡന്റ് ലക്ഷ്മി മനോജ്, വനിതാ സംഘം യൂണിയൻ കോ-ഓഡിനേറ്റർ അനിതാ പ്രതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടരാജ നൃത്തവിദ്യാലയം അദ്ധ്യാപിക ശില്പ സന്തോഷ് ക്ലാസുകൾ നയിച്ചു.