-march
കൊല്ലം സ്വദേശി സൈനികൻ വിഷ്ണുവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് )ന്റെ വിമുക്ത ഭടൻമ്മാരും പൂർവ സൈനിക പരിഷത്തും (പി.എസ്.എസ്.പി) ചേർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് പ്രധിഷേധ മാർച്ച് നടത്തിയപ്പോൾ

പത്തനംതിട്ട : കൊല്ലം സ്വദേശി സൈനികൻ വിഷ്ണുവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സി​ന്റെ നേതൃത്വത്തി​ൽ വിമുക്തഭടൻമാരും പൂർവ സൈനിക പരിഷത്തും ചേർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ടീം പത്തനംതിട്ട സോൾജിയേഴ്‌സ് പ്രസിഡന്റ് രാജ്‌മോഹൻ, പൂർവ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സഞ്ജയൻ എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ, രാജ്‌മോഹൻ, ദിനേശ്, ശ്യാം ലാൽ, മധുകുമാർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.