പത്തനംതിട്ട : ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോഡ് റൈസ് സ്‌കേറ്റിംഗും റോളർ ഹോക്കി മത്സരവും നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ബി.എൻ.വി റെഡ്ഡി, രാജേഷ് ആക്ലേത്, സുരേഷ്, മിലിന്ത് വിനായക്, സി.ഡി.ജയൻ, ബിജുരാജ്, സുകു, സുനിതാ മനോജ്, സുലൈമാൻ, ജമാൽ എന്നിവർ സംസാരിച്ചു. 29ന് രാവിലെ 10ന് വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ ആർട്ടിസ്റ്റിക് ഇവന്റ് നടക്കും.