 
കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി ടൗൺ 647ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ അഡ്വ.സോണി പി. ഭാസ്‌കറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനുദാസ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാഅനിൽ, യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ ട്രഷറർ ഉഷാറെജി എന്നിവർ സംസാരിച്ചു.
ശാഖാസെക്രട്ടറി സി.കെ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാപ്രസിഡന്റ് എൻ.എൻ.പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. സദാശിവൻ കൃതജ്ഞതയും പറഞ്ഞു.