കൂടൽ: എസ്.എൻ.ഡി. പി യോഗം 1658 -ാം കൂടൽ സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള 'തിരിച്ചറിവ്' ബോധവത്കരണ സദസ് നടന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് കൂടൽ എസ്.എൻ.ഡി.പി. പ്രാർത്ഥനാമന്ദിരത്തിൽ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്‌പെക്ടർ പുഷ്പകുമാറും, സിവിൽ പൊലീസ് ഓഫീസർ ഡിക്രൂസും ക്ലാസുകൾ നയിച്ചു. ശാഖാ സെക്രട്ടറി ഇ.വി.രാജൻ സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് ഭദ്രൻ അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഡോക്ടർ ദീപു ദിവാകരൻ കൃതജ്ഞത പറഞ്ഞു.