jci
ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചുമായി സഹകരിച്ച് നടത്തിയ സൗജന്യ ദന്ത പരിശോധന ക്യാമ്പ് ജെ.സി.ഐ സോൺ 22 സീനിയർ മെമ്പർ അസോസിയേഷൻ ചെയർമാൻ ദീബു ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചുമായി സഹകരിച്ച് തലപ്പനങ്ങാട് എൽ.പി സ്‌കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. ജെ.സി.ഐ സോൺ 22 സീനിയർ മെമ്പർ അസോസിയേഷൻ ചെയർമാൻ ദീബു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സുദീപ് ടി.വി.എസ്, രാഹുൽ എം.കെ, സുബി ടി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡോ.മനു.ആർ, ഡോ.രേഷ്മ ബോണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി