അടൂർ : പ്രവാസിസംഘം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ദീപാവലി കുടുംബ സംഗമം കവി കോടിയാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ആർ . ജിനു അദ്ധ്യക്ഷത വഹിച്ചു എം.കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി പി .ജി ശശികല അനുഗ്രഹ പ്രഭാഷണം നടത്തി. വിനോദ് വാസുദേവൻ,സിന്ധു രാധാകൃഷ്ണൻ,മധുകുമാർ.ഏ .ജി, രൂപേഷ് അടൂർ,അരുൺ.ജി. കൃഷ്ണൻ,ദീപ മനോജ്‌,നന്ദകുമാർ, അജി കുമാർ മേലൂട്, ഷാജി പീടികയിൽ,മധു പെരിങ്ങാനാട് എന്നിവർ നേതൃത്വം നൽകി. ശ്രീകല ഷിജു സ്വാഗതവും എസ് വേണുഗോപാൽ നന്ദിയും പറഞ്ഞു