photo
ഈറ്റ ക്ഷാമം സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്ത

പ്രമാടം : കർഷകർക്ക് ആശ്വാസമായി ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോയിൽ ഈ​റ്റയെത്തി.

മാസങ്ങളായി ഈ​റ്റ ലഭ്യമല്ലാതായതോടെ കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലായത് സംബന്ധിച്ച് കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിടുകയും ഇന്നലെ ഈറ്റ എത്തിക്കുകയുമായിരുന്നു. മുന്തിയ ഇനം ഈ​റ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്.അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് വരെ കർഷകർ ഇവിടെയെത്തി ഈ​റ്റ കൊണ്ടുപോകുന്നുണ്ട്. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഈ​റ്റവ്യാപാരം നടക്കുന്നത്. മൂന്ന് മാസമായി ഈ​റ്റ വിപണനം നിലച്ചിരിക്കുകയായിരുന്നു.

വെ​റ്റിലക്കൊടി കർഷകർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വസ്തുവാണ് ഈ​റ്റ. കൊടി പടർന്ന് തുടങ്ങുമ്പൾ മുതൽ ഈ​റ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് ഈ​റ്റ ഉപയോഗിച്ചാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് ഉൾപ്പടെ കർഷകർ ഇവിടെ ആഴ്ചതോറും

ഇറ്റയ്ക്കായി എത്താറുണ്ട്.

കർഷകരും കുട്ട, വട്ടി തുടങ്ങിയവ ഉണ്ടാക്കി ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളികളും ഇത് മൂലം ബുദ്ധിമുട്ടിലായിരുന്നു.
പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വന മേഖലയിൽ നിന്ന് ബാംബുകോർപ്പറേഷൻ ശേഖരിക്കുന്ന ഫസ്​റ്റ് ക്വാളി​റ്റി ഈ​റ്റയാണ് ഇവിടെ എത്തിച്ചിരുന്നത്.