ചെങ്ങന്നൂർ: കേരള ഗ്രന്ഥശാല സംഘം ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം പ്രൊഫ.ആർ.രാജഗോപാലൻ എഴുതിയ 'മഞ്ചേരിയിലെ സ്വർണ്ണമാല' എന്ന പുസ്തകം സജി ചെറിയാൻ എം.എൽ.എ പ്രകാശനം ചെയ്യും. 26ന് വൈകിട്ട് 4ന് ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി വെണ്മണി ഗ്രാമോത്സവ' വേദിയിലാണ് പ്രകാശനം. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പർ ജി.കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങും.