പ്രമാടം : പ്രമാടം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു.. ലൈബ്രറി പ്രസിഡന്റ് പി.എൻ. അജി അദ്ധ്യക്ഷത വഹിച്ചു. കെ.എ. സത്യാനന്ദൻ, ടി. എൻ. അനീഷ്, രാജേഷ് ആക്ലേത്ത്, കെ.എം. മോഹനൻ, കെ.കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.