ചെങ്ങന്നൂർ: പിണറായി ഭരണത്തിൽ കേരളത്തിൽ ലഹരി മാഫിയ ഗ്രാമ-നഗര വ്യത്യാസമില്ലാതെ തഴച്ചുവളരുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. ബി.ജെ.പി മണ്ഡലതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ സ്‌കൂൾ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങൾ വ്യാപകമാണ്. ഈ സാമൂഹിക വിപത്തിനെതിരായി വരും ദിവസങ്ങളിൽ ചെങ്ങന്നൂരിലെ പ്രധാന കേന്ദ്രങ്ങളിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധ ജ്വാല നടത്തും. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷർ കെ.ജി കർത്താ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ഭാരവാഹികളായ എം.എ ഹരികുമാർ, കെ.രമേശ്, ശ്രീദേവി ബാലകൃഷ്ണൻ, .ജയകുമാർ, മനു കൃഷ്ണൻ, പി.ബി അഭിലാഷ്, ബി.ജയകുമാർ, ജിബി കീകാട്ടിൽ, കെ.സത്യപാലൻ, സ്.വി പ്രസാദ്, വിനിജ സുനിൽ, വനജദേവി, കെ.ജി മനോജ് എന്നിവർ പ്രസംഗിച്ചു.