ചെങ്ങന്നൂർ: ലഹരി ഉപഭോഗത്തിനെതിരെ വല്ലന വിവേകോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സദസ് നടത്തി. പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീനാ കമൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശരൺ പി ശശിധരൻ. എസ്.എൻ.ഡി.പി യോഗം വല്ലന ശാഖ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് മംഗലത്തിൽ , രാജേന്ദ്രൻ മുളമൂട്ടിൽ , അശോകൻ പി.ജി, രമണൻ മുതിരക്കാലായിൽ, ഐഷാ പുരുഷോത്തമൻ, മിനി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു.