road
മങ്ങാരം ഇളങ്ങവട്ടം റോഡിൽ പൈപ്പുകൾ പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നു

കോന്നി: മങ്ങാരം - ഇളങ്ങവട്ടം റോഡ് വികസനത്തിന്റെ ഭാഗമായി പണികൾ നടത്തിയതിനെ തുടർന്ന് പൈപ്പുകൾ പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നു. ഇതുമൂലം ഇതുവഴിയുള്ള കാൽനടയാത്രയും വാഹന യാത്രയും ബുദ്ധിമുട്ടിലായി. ഒരാഴ്ച്ചയായി പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് പ്രദേശം. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.