
പത്തനംതിട്ട : സംസ്ഥാനം ഭരിക്കുന്നത് സ്ത്രീപീഡനക്കാരുടെ സർക്കാരാണെന്ന് ഡി.സിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്നാസുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ.തോമസ് ഐസക്, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ സ്ത്രീപീഡന കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ജില്ലാപ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജാസിംകുട്ടി, സിന്ധു അനിൽ, സംസ്ഥാന ഭാരവാഹികളായ ലാലി ജോൺ, സുധാനായർ, ഗീത ചന്ദ്രൻ, രജനി പ്രദീപ്, മഞ്ജു വിശ്വനാഥ്, വിനീതാ അനിൽ, പ്രസീത രഘു, സുജാത മോഹൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റനീസ് മുഹമ്മദ്, സജിനി മോഹൻ, ഓമന സത്യൻ എന്നിവർ പ്രസംഗിച്ചു.