പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിആൻഡ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധബോധവത്കരണ സെമിനാർ നടത്തി. നഗരസഭാ കൗൺസിലർ ശോഭനകുമാരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡോ.പീ.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.ഹരീഷ് കുമാർ വിഷയാവതരണം നടത്തി. പ്രൊഫ.കെ.വിജയൻ സെമിനാർ നയിച്ചു. വി.ശിവൻകുട്ടി ,വിനോദ് മുളമ്പുഴ, ജി.പൊന്നമ്മ,​'പി.കെ.ചന്ദ്രശേഖരപിള്ള, എൻ പ്രദീപ് കുമാർ, ഉണ്ണികൃഷ്ണണൻ പൂഴിക്കാട് , എം.കെ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.