തുമ്പമൺ താഴം: ടാഗോർ ലൈബ്രറിയിൽ നടന്ന ലഹരി വിരുദ്ധ സദസ് ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ അദ്ധ്യക്ഷതവഹിച്ചു. എക്‌സൈസ് റേഞ്ച് ഓഫീസർ പ്രഭാകരൻ പിള്ള ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം മിനി സാം പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത് ചെയർമാനായും ലൈബ്രറി സെക്രട്ടറി വി. റ്റി. എസ്. നമ്പൂതിരി കൺവീനറായും വിമുക്തി ക്ലബ് രൂപീകരിച്ചു.