cinema
സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മു​ണ്ട​ൻ​കാ​വി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഓ​ല​മേ​ഞ്ഞ​ ​പ​ഴ​യ​ ​ സി​നി​മാ​കൊ​ട്ട​ക​

ചെങ്ങന്നൂർ : ഒാലമേഞ്ഞ സന്തോഷ് ടാക്കീസിൽ ഇന്നലെ വൈകിട്ട് ഫിലിംപെട്ടി എത്തിയത് സൈക്കിളിൽ. പഴയകാലത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി നിറഞ്ഞ സദസിൽ പ്രദർശനവും തുടങ്ങി. സി.ബി.എല്ലിനോടനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മുണ്ടൻകാവിൽ നിർമ്മിച്ച ഓലമേഞ്ഞ പഴയ സിനിമാകൊട്ടകയിലാണ് ഇന്നലെ മുതൽ പടം തുടങ്ങിയത്. സജി ചെറിയാൻ എം.എൽ.എയുടെയും ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിൽ പൂമാല ഇട്ട് സൈക്കിളിലെത്തിയ ഫിലിംപെട്ടിക്ക് സ്വീകരണം നൽകി. തുടർന്ന് ടാക്കീസിന്റെ ഉദ്ഘാടനം മുതിർന്ന സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ.കരുൺ നിർവഹിച്ചു. എക്‌സിബിഷന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് നിർവഹിച്ചു. രാത്രി 7ന് മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് പ്രദർശിപ്പിച്ചു.
പഴയകാല കാഴ്ചകളിലേക്ക് പുതിയതലമുറയെയും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാകൊട്ടക അതേപോലെ പുനരാവിഷ്‌കരിച്ചത്. ഇനി 10നാൾ സിനിമാ പ്രേമികൾക്ക് പഴയകാല സിനിമകൾ ആസ്വദിക്കാം.

പ്രവേശനം സൗജന്യം.

ദിവസേന രണ്ടുകളികൾ.

ഉച്ചയ്ക്ക് ശേഷം 3.30, വൈകിട്ട് 6.30.

കുട്ടികളുടെ സിനിമ ഉച്ചയ്ക്ക് 2ന്.

നിറഞ്ഞ സദസിൽ

ഇന്നത്തെ സിനിമ

3.30ന് : 1978ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത കൊടിയേറ്റം. 6.30ന് : 1990ൽ പുറത്തിറക്കിയ മതിലുകൾ.

27ന്

3.30ന്: അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം (1975),

6.30ന് :എം.ടി.വാസുദേവൻ നായരുടെ നിർമാല്യം(1973).

28ന്

3.30ന്: ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ (1986),

6.30ന് : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979)

29ന്

3.30ന്: പദ്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ (1981)നും

6.30ന് : നവംബറിന്റെ നഷ്ടം. (1982)

30ന്

3.30ന്: ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ (1986),

6.30ന് : ചില്ല് (1982). 31ന് ഐ.വി ശശിയുടെ 1989ലെ ചിത്രം മൃഗയ പ്രദർശിപ്പിക്കും.

നവംബർ 1ന്

3.30ന്: ഭരതൻ ചിത്രം ആരവം (1978).

6.30ന് : 1980ൽ പുറത്തിറങ്ങിയ ചാമരം.

നവംബർ 2ന്

3.30ന്: ജയരാജിന്റെ ശാന്തം,

6.30ന് : ഒറ്റാൽ.

നവംബർ 3ന്

3.30ന്: ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ,

6.30ന് : സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി.

കുട്ടികളുടെ സിനിമകൾ : 101 ചോദ്യങ്ങൾ (2013), ടി.ഡി ദാസൻ IV B ,

ദി കിഡ് (1921).