പന്തളം :'ശാസ്ത്രമറിയാം മനുഷ്യരാവാം' എന്ന മുദ്രാവാക്യം ഉയർത്തി ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സ്‌നേഹസദസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. കെ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു .ബാലസംഘം പന്തളം ഏരിയ സെക്രട്ടറി എസ്.അശ്വതി അദ്ധ്യക്ഷത വഹിച്ചു .ടി.എൻ.കൃഷ്ണപിള്ള ,എ.കെ.ഗോപാലൻ എന്നിവർ ക്ലാസെടുത്തു. ഫിലിപ്പോസ് വർഗീസ് , അനിൽ പനങ്ങാട്, ജി.പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.