പന്തളം : മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും വിമുക്തി ക്ലബ് രൂപീകരണവും നടത്തി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു ക്ളാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.ഹരിലാൽ അദ്ധ്യക്ഷനായിരുന്നു .പത്തനംതിട്ട സെപ്ഷ്യൽ സ്‌ക്വാഡ് സിവിൽ എക്‌സസൈസ് ഓഫീസർ ബിനു.വി.വർഗീസ് ക്ളാസെടുത്തു .അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വനോദ് മുളമ്പുഴ വിമുക്തി ക്ലബ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സുനിത വേണു , അജയകുമാർ വാളക്കോട്,എസ്.ഷാലികുമാർ,എം.ജി.വിജയാകുമാർ ,ഗിരിജ കുമാരി,ടി.എസ് .സജി എന്നിവർ പ്രസംഗിച്ചു