പന്തളം: എൻ.എസ്.എസ് ബി.എച്ച്.എസ്.എസിലെ അദ്ധ്യാപക രക്ഷാകർതൃ സമിതി പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ആർ. ഗീതാദേവി, പ്രഥമാദ്ധ്യാപകൻ കെ.ആർ. ഗോപകുമാർ, ഹരികുമാർ.ടി.കെ, സുനിൽ കുമാർ ജി എന്നിവർ പ്രസംഗിച്ചു.
മികച്ച വോളന്റിയറിനുള്ള നാഷണൽ സർവീസ് സ്‌കീം മേഖലാ അവാർഡ് നേടിയ ലക്ഷ്മിശ്രീയെയും നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ പി. പ്രീതയെയും അനുമോദിച്ചു. പി,ടി,എയുടെ പുതിയ ഭാരവാഹികൾ: കെ.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), ഹരികുമാർ ടി.കെ (വൈസ് പ്രസിഡന്റ്), എസ്. ഷാലികുമാർ, വിജയകുമാർ എം.എസ്, കെ. സുരേഷ്, ഷൈനി സജി, സിന്ധു പി, സാബുഖാൻ എസ് (രക്ഷാകർതൃ പ്രതിനിധികൾ). അദ്ധ്യാപക പ്രതിനിധികൾ: കെ.ആർ. ഗീതാദേവി (പ്രിൻസിപ്പൽ), കെ. ആർ. ഗോപകുമാർ (ഹെഡ്മാസ്റ്റർ), സുനിൽകുമാർ ജി, ഹേമ എം, സതീഷ് വി.കെ, ജയശ്രീ എസ്, രഞ്ജിനി ചന്ദ്രൻ. .