തിരുവല്ല : ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ വേതനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകതൊഴിലാളികൾ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് തൊഴിലാളികൾ റോഡിൽ കഞ്ഞിവച്ച് വിതരണം ചെയ്തു. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. പാചകതൊഴിലാളി സംസ്ഥാന പ്രസിഡന്റ് എസ്. ശകുന്തള അദ്ധ്യക്ഷതവഹിച്ചു. കെ.എൻ.കുട്ടൻനായർ, വേണു, ഇന്ദിര മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വേതനം കൃത്യമായി നൽകുക, വേനലവധി വേതനം അനുവദിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, അദ്ധ്വാനഭാരം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.