പന്തളം: പന്തളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കർഷക കോൺഗ്രസ് നേതാവും തോന്നല്ലൂർ മങ്ങാരം 147ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം മുൻ പ്രസിഡന്റും പാടശേഖര സമിതി ഭാരവാഹിയും നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതാവും ആയിരുന്ന മങ്ങാരം പുഷ്പ വിലാസത്തിൽ കെ.എസ് നീലകണ്ഠന്റെ നവതി ആഘോഷം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പന്തളം സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി പി എം ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, സാമുവൽ കിഴക്കുപുറം, അഡ്വ.സുരേഷ് കോശി, പുരുഷോത്തമൻ ചെന്നീർക്കര, അഡ്വ.ഡി.എൻ തൃദിപ്, ജി.രഘുനാഥ്, രാജീവ്, നഗരസഭാ കൗൺസിലർമാരായ രത്‌ന മണി സുരേന്ദ്രൻ കെ.ആർ.വിജയകുമാർ പന്തളം മഹേഷ് ,സുനിതാ വേണു പന്തളം വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.