26-moolor-sanghadaka
മൂലൂർ സ്മാരകത്തിൽ നടന്ന സംഘാടക സമിതി യോഗം മൂലൂർ സ്മാരകം പ്രസിഡന്റ് മുൻ എം. എൽൽ എ. കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുസന്ദേശം പ്രചരിപ്പിക്കൽ, കുടുംബയോഗങ്ങൾ, സെമിനാറുകൾ, ചർച്ചായോഗങ്ങൾ എന്നിവ സംഘടിപ്പിക്കാൻ മൂലൂർ സ്മാരകത്തിൽ നടന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു, മൂലൂർ സ്മാരക പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു, സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ചെങ്ങന്നുർ എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അനിൽ പി.ശ്രീരംഗം, കെ.ജി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ,251 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു, മന്ത്രി വീണാ ജോർജ്ജ്, ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ്, ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ തുടങ്ങിയവർ രക്ഷാധികാരി കളും, പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ചെയർമാനും, പി. ശ്രീകുമാർ ജനറൽ കൺവീനറും ബി .എസ് .ബിന്ദു കുമാർ പ്രസിഡന്റും, കെ.കെ.സാലു പബ്ളിസിറ്റി കൺവീനറും ചിപ്പി സുധീഷ് ചെയർമാനും, മഹേഷ് കെ എസ് വോളണ്ടിയർ| കമ്മിറ്റി കൺവീനറുമായിരിക്കും.