1
3682ാം നമ്പര്‍ നെല്ലിമുകള്‍ എസ്. എന്‍. ഡി. പി. ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ വിമുക്തിമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ക്ലാസ്സ് നയിക്കുന്നു

നെല്ലിമുകൾ : എസ്. എൻ. ഡി. പി യോഗം 3682ാം നമ്പർ നെല്ലിമുകൾ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. ശാഖ പ്രസിഡന്റ് എൻ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഷീജാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിമുക്തിമിഷൻ ജില്ലാകോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി കെ. എൻ. സോമനാഥൻ, വൈസ് പ്രസിഡന്റ് എസ്. ബിജു, മുൻസെക്രട്ടറി ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു.