 
തിരുവല്ല: സാമൂഹ്യ നിതിയിലധിഷ്ടിതമായ പ്രവർത്തന രീതിയാണ് എൽ.ഡി.എഫ് സർക്കാരിന്റെ കൈമുതലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായാ അനിൽകുമാറിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. ബി അനീഷിന്റെയും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചൊവ്വാഴ്ച വൈകിട്ട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു റോഷി അഗസ്റ്റിൻ. കല്ലുങ്കലിൽ നടന്ന കൺവെൻഷനിൽ സാജു സാമുവേൽ അദ്ധ്യഷനായി. പ്രമോദ് നാരായണൻ എം.എൽ.എ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.സുധീഷ് വെൺപാല, സജി അലക്‌സ്, ചെറിയാൻ പോളച്ചിറയ്ക്കൽ, കെ.ബാലചന്ദ്രൻ, എ.വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, പഞ്ചായത്തംഗം ശ്യാംഗോപി , ജോയ് ആറ്റുമാലിൽ, ബാബു കല്ലുങ്കൽ, എന്നിവർ സംസാരിച്ചു.