d
ആദർശ്

കൊടുമൺ : തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ശിവൻകുട്ടിയുടെയും ശാന്തകുമാരിയുടെയും മകൻ ആദർശിന്റെ (21) മൃതദേഹമാണ്

തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയ തോട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ന് നാട്ടുകാർ കണ്ടെത്തിയത്. ജീൻസും ഷർട്ടുമാണ് വേഷം. തിങ്കളാഴ്ച ഉച്ചയ്ക്ക് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയുന്നു. കൊടുമൺ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ആതിര .