d
ഗവർണർക്കെതിരെ നടത്തിയ എൽ.ഡി.എഫ് ധർണ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ചാൻസിലർ പദവി ഗവർണർ ദുരുപയോഗം ചെ യ്യുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം. വി.കെ.പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കെ. അനിൽകുമാർ, ടി.കെ. ജി നായർ, ബി ഹരിദാസ്. സുമേഷ് ഐശ്വര്യ, എൻ.സജികുമാർ, അഡ്വ.വറുഗീസ് മുളക്കൻ, സത്യൻ കണ്ണങ്കര, നിസാർ നൂർ മഹൽ, ബി.ഷാഹുൽ ഹമീദ്, സാം ജോയ് കുട്ടി, പി.കെ.അനീഷ്, എം.ജെ രവി, നൗഷാദ് കണ്ണങ്കര, അഡ്വ മനാഫ്, അൻസാരി കുമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു