ചുരുളിക്കോട്: കെ എം റോഡിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇന്നലെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കരമുണ്ടയ്ക്കൽ ജോഷ്വായെ കടിച്ചു പരിക്കേൽപ്പിച്ചു. തോളിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ജനറൽ ആശുപത്രിയിൽ നിന്നു വാക്‌സീൻ സ്വീകരിച്ചു. പേ വിഷബാധ സംശയിക്കുന്ന നായ പിന്നീട് ഈ റോഡിൽ സഞ്ചരിച്ച കാൽനടയാത്രക്കാർക്കും ഭീഷണിയായി.