തിരുവല്ല: ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയും പൈതൃക് യോഗ ആൻഡ് ആയുർവേദ ട്രീറ്റ്‌മെന്റ് സെന്ററും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും ഔഷധ വിതരണവും നടത്തി. മുൻസിപ്പൽ കൗൺസിലർ ഇന്ദുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർ ശോഭാവിനു ഔഷധ വിതരണം ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ സുധീഷ് കുമാർ, ഫിസിഷ്യൻ ഡോ.ശരത് ചന്ദ്ര, വനിതാസംഘം സെക്രട്ടറി സുജാത എന്നിവർ പ്രസംഗിച്ചു.