മല്ലപ്പള്ളി: പെരുമ്പെട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കാവാരികുളം കണ്ടൻ കുമാരൻ ജന്മദിന സമ്മേളനം ഇന്ന് 4 ന് പന്നയ്ക്കപ്പതാൽ ശുഭാനന്ദാശ്രമ മൈതാനത്ത് നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പുരസ്കാരങ്ങൾ വിതരണം ചെയ്യും. എസ്.എം.എസ് യുണിയൻ പ്രസിഡന്റ് എസ്. ദിദേശ കുമാർ അദ്ധ്യക്ഷനാകും.