മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് ഏഴാം വാർഡിൽ രണ്ടു പ്ലാക്കൽപ്പടി - കടൂർക്കടവ് റോഡ് കോൺക്രീറ്റിംഗിനായി ആന്റോ ആന്റണി എം.പിയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി.