boar

ശബരിമല : ശ്രീചിത്തിര ആട്ടതിരുനാളിനോടനുബന്ധിച്ച് നടതുറന്ന ഇന്നലെ സന്നിധാനത്ത് ദർശനത്തിനെത്തിയ കുട്ടംമ്പേരൂർ പവിത്രത്തിൽ രേഖാസേനന് (56) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സന്നിധാനത്തുനിന്ന് ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. സാരമായി പരിക്കേറ്റ തീർത്ഥാടകയ്ക്ക് സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആംബുലൻസിൽ പമ്പ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശബരിമലയിൽ കാട്ടുപന്നി പെരുകിയതോടെ കഴിഞ്ഞ വർഷം വനംവകുപ്പ് ഇതിനെ കൂടുവച്ച് പിടിച്ച് ഗവി ഉൾപ്പടെയുളള വനമേഖലയിലേക്ക് മാറ്റിയിരുന്നു.