പ്രമാടം : പ്രമാടത്തെ റോഡുകളിലെ കാട് ഡി.വൈ.എഫ്.ഐയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. റോഡുകൾ കാടുമൂടിയതോടെയുള്ള അപകട സാദ്ധ്യതയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഡി.വൈ.എഫ്.ഐയും നാട്ടുകാരും രംഗത്തിറങ്ങിയത്. പൂങ്കാവ് -മണലാടി തെക്കേക്കര റോഡ് പൂർണമായും കാടുതെളിച്ച് ശുചീകരിക്കുകയും ഓട വൃത്തിയാക്കുകയും ചെയ്തു. ക്ളബുകളുടെ കൂടി സഹകരണത്തോടെ വരും ദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങളിലെ കാട് തെളിക്കും. റോഡുകളുടെ ഇരുവശങ്ങളിലും കാട് തഴച്ചുവളർന്ന് നിൽക്കുന്നതിനാൽ ഓടപോലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ മൂടിയില്ലാത്ത ഓടകളിൽ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. .
ഇഴജന്തുക്കളുടെയും മറ്റും ശല്യം രൂക്ഷമായിരുന്നു.മാലി്ന്യം തള്ളാനുള്ള കേന്ദ്രമായും റോഡരിക് മാറിയിരുന്നു.