വെട്ടൂർ : മഹാവിഷ്ണു ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ബലിപ്പുരയുടെ പുനർനിർമ്മാണം തുടങ്ങി. നിലവിലുള്ളത് പൂർണമായും പൊളിച്ചുമാറ്റും. പഞ്ചവർഗത്തറയിൽ കൃഷ്ണശിലയിലും തടി ഉരുപ്പടികളിലുമാണ് നിർമ്മാണം. 95 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണം രണ്ട് വർഷത്തിനുളളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.