babu
ബാബുവിന്റെ വീട് പി കെ കൃഷ്ണദാസ് സന്ദർശിക്കുന്നു.

റാന്നി:സി.പി.എം നേതാക്കൾക്കെതിരെ കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ വീട് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് സന്ദർശിച്ചു. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്,ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്‌, മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ,പെരുനാട് പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, ജയൻ തിരുവല്ല,വിനോദ് എം എസ്, അജി മാടമൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.