തെങ്ങമം :ചെറു കുന്നം 1149 -ാം നമ്പർ അന്നപൂർണ വിജയം എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രക്കുറുപ്പ് നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽകുമാർ ചികിത്സാ സഹായം വിതരണം ചെയ്തു. തോട്ടുവ മുരളി, ജി ഉണ്ണികൃഷ്ണൻ , വി. ശാന്തകുമാർ, ജി.എസ് രഞ്ജിത്, വേണുഗോപാല കുറുപ്പ് എന്നിവർ പ്രസംഗിച്ചു.