തിരുവല്ല: ഡിസംബർ നാലിന് നടക്കുന്ന ഉത്രാടം തിരുനാൾ നീരേറ്റുപുറം പമ്പ ജലമേളയോടനുബന്ധിച്ചുള്ള ദീപാവലി ആഘോഷവും സാംസ്‌കാരിക സമ്മേളനവും ആന്റോ ആന്റണി എം.പിയും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മിറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എ.വി.കുര്യൻ, ജഗൻ തോമസ്, ബിജു സി.ആന്റണി, അനിൽ സി. ഉഷസ്, വി.കെ.കുര്യൻ, ഗ്രേസി അലക്സാണ്ടർ, ഗോപൻ തലവടി എന്നിവർ പ്രസംഗിച്ചു.