dcc

പത്തനംതി​ട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് 2​ മണിക്ക് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരും.
സംസ്ഥാന സർക്കാരിനെതിരെ നവംബർ 3​ന് നടത്തുന്ന കളക്ട്രേറ്റ് മാർച്ച്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള തുടർ സമരങ്ങൾ, കെ.പി.സി.സി ഫണ്ട് പിരിവിന്റെ പൂർത്തീകരണം, സി.യു.സി രൂപീകരണം ഉൾപ്പെടെയുള്ള ഭാവി സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.