ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അങ്ങാടിക്കൽ പുത്തൻകാവ് യൂണിറ്റ് കുടുംബമേള നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റീഷ്യൻ ദീപ സെബാസ്റ്റ്യൻ ക്ലാസെടുത്തു. പ്രൊഫ.ബി. ഗോപാലകൃഷ്ണൻ നായർ, എ.കെ രാമനാഥപിള്ള, പി.വിജയകുമാരി അമ്മാൾ, എം.എസ് ശിവൻ എന്നിവർ പ്രസംഗിച്ചു.