 
മല്ലപ്പള്ളി: എഴുമറ്റൂർ ശ്രീ ബാലകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണവും , സംവാദവും വിവേകാനന്ദ വിദ്യാ പീഠത്തിൽ നടന്നു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എം.ജി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി തോമസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശശീന്ദ്രൻ ലഹരി വിരുദ്ധ സന്ദേശം നല്കി, മല്ലപ്പള്ളി എക്സ്സൈസ് ഓഫീസർ നവാസ് മുഹമ്മദ് ക്ലാസുകൾക്ക് നേതൃത്വം നല്കി, പ്രവന്റിവ് ഓഫീസർ അനിൽകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , ദീപുരാജ്.എം,ആശാ.ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.