തിരുവല്ല: പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇന്ന് 7.30ന് കുർബാന. 10.30ന് വൈദികസമ്മേളനം. 2.30ന് പേട്രൺസ് ഡേ സെലിബ്രേഷൻ. 4ന് ഗ്രിഗോറിയൻ പ്രഭാഷണം ഡോ.യാക്കോബ് മാർ ഐറേനിയോസ് നിർവഹിക്കും. നാളെ രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന.10.30ന് പ്രാർത്ഥനായോഗം, ധ്യാനം. 4ന് തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.29ന് 10.30ന് അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം. 2ന് പരിസ്ഥിതി സെമിനാർ.4ന് ജസ്റ്റിസ് ഷാജി പി.ചാലി ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.30ന് 11.30ന് ബാലപ്രേഷിതസംഗമം ഉദ്ഘാടനം മജീഷ്യൻ സാമ്രാജ് നിർവഹിക്കും. 2ന് യുവജനസംഗമം. 4ന് ഗ്രിഗോറിയൻ പ്രഭാഷണം. 31ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന.10.30ന് ഗുരുവിൻ സവിധേ പരിപാടി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും.2.30ന് വിവാഹ ധനസഹായ വിതരണസമ്മേളനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യപ്രഭാഷണം നടത്തും. നവംബർ 1ന് രാവിലെ 6ന് കുർബാന.7.30ന് മൂന്നിന്മേൽ കുർബാന.10.30ന് സന്യാസ സമ്മേളനം. 3ന് തീർത്ഥാടന വാരാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം കാതോലിക്കാ ബാവാ നിർവഹിക്കും.മന്ത്രി വീണാജോർജ്ജ് സന്ദേശം നൽകും,6ന് സന്ധ്യാനമസ്‌കാരം 7ന് പ്രസംഗം, 8ന് ശ്ലൈഹികവാഴ്വ്, 8.15ന് റാസ.9.30ന് ഭക്തിഗാനാർച്ചന.2ന് 8.30ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന.12ന് എം.ജി.ഓ.സി.എസ്.എം.വിദ്യാർത്ഥിസംഗമത്തിൽ ഋഷിരാജ് സിങ് മുഖ്യപ്രഭാഷണം നടത്തും. 2ന് റാസ. 3ന് കൊടിയിറക്ക്.