കോന്നി : കുളത്തുമൺ താമരപ്പള്ളിയിൽ പുലി ആടിനെ പിടിച്ചതായി അഭ്യൂഹം.ഇന്നലെ താമരപ്പള്ളി എസ്റ്റേറ്റിന്റെ ഭാഗത്ത് ആടിന്റെ രോമവും അജ്ഞാത ജീവിയുടെ ആക്രമണം നടന്ന ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. പുലിപ്രദേശത്ത് വന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആടിനെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. . പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനോദ് കുമാർ,ആതിര,സുറുമി റഹീം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.എന്നാൽ പുലിയുടെ ആക്രമണത്തിലാണ് ആട് ചത്തതെന്ന് പ്രദേശവാസികൾ പറയുന്നു.ആടിന്റെ ഉടമസസ്ഥനെ കണ്ടെത്താൻ സാധിച്ചില്ല.