disaster

പത്തനംതിട്ട : ജില്ലയിലെ ദുരന്തസാദ്ധ്യത പഠിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രായോഗിക പരിചയപ്പെടുത്തൽ നൽകുന്നതിനും തമിഴ്‌നാട്ടിലെ ആരകോണത്തു നിന്ന് എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘം പത്തനംതിട്ടയിലെത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യരുമായി​ കൂടിക്കാഴ്ച നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് ഷാഹിർ ഖാൻ, ഹസാർഡ് അനലിസ്റ്റ് ജോൺ റിച്ചാർഡ് എന്നിവരും പങ്കെടുത്തു.
ഇന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവബോധവും പരിശീലനവും നൽകും.