ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1857-ാം നമ്പർ പാണ്ടനാട് നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാണ്ടനാട് നോർത്ത് ശ്രീനാരായണ കൺവെൻഷൻ നാളെ ആരംഭിക്കും. രാവിലെ 10ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം യൂണിയന്റെ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും നടത്തും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്. ദേവരാജൻ, കെ. ആർ.മോഹനൻ, ബി. ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കുമാർ ടി.കെ, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി ശാഖാ വനിതാസംഘം പ്രസിഡന്റ് സുജ സഹദേവൻ, ശാഖാ യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് സുധിൻ എസ്‌.ദേവൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. ശാഖാ പ്രസിഡന്റ് സജിത സജൻ സ്വാഗതവും ശാഖാ സെക്രട്ടറി രജനി സുരേഷ് നന്ദിയും പറയും. വൈകിട്ട് 6.30 ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ വൈക്കം മുരളിയും 29ന് വൈകിട്ട് 6.30 ന് കുടുംബജീവിതവും ആരോഗ്യവും ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ഡോ.ധന്വന്തരൻ വൈദ്യൻ ഇടുക്കിയും സമാപനദിവസമായ 30ന് വൈകിട്ട് 6.30 ന് അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീറും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് ശാഖ വക ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വിശ്വശാന്തിഹവനം, ശാരദപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കും. എല്ലാ ദിവസവും അന്നദാനവും രാത്രി 9.15 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും കൺവെൻഷനോടനുബന്ധിച്ച് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് സജിത സജൻ, വൈസ് പ്രസിഡന്റ് ഓമന പൊന്നപ്പൻ, സെക്രട്ടറി രജനി സുരേഷ് എന്നിവർ അറിയിച്ചു.