march

പത്തനംതിട്ട : ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ്​ ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്​തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്​തു. ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷനായി.
ചുമട്ടുതൊഴിലാളി നിയമത്തിലെ അപാകത പരിഹരിക്കുക, പെൻഷൻ നഷ്ടം ഒഴിവാക്കാൻ സർക്കാർ ഇടപെടുക, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുക, ക്വാറി, മണൽ, ടിംബർ മേഖലകളിലെ തൊഴിൽ സ്തംഭനാവസ്ഥ നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്​ നടത്തിയത്.
ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, ആർ.ഉണ്ണികൃഷ്ണപിള്ള, ടി.പി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.